കാ​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

01:03 AM Feb 09, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മു​പ്പ​ത​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. തൊ​ളി​ക്കോ​ട് ആ​ന​പ്പെ​ട്ടി രാ​ധാ​നി​ല​യ​ത്തി​ൽ സാ​ബു (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.45 ഓ​ടെ കി​ളി​മാ​നൂ​രി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​ൽ സാ​ബു മാ​ത്ര​മേ ഉ​ണ്ട ായി​രു​ന്നു​ള്ളൂ. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ച് സാ​ബു​വി​നെ പു​റ​ത്തെ​ടു​ക്കു​ന്പോ​ഴേ​ക്ക് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കി​ളി​മാ​നൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ.