പ​ണ​യവസ്തു തി​രി​മ​റി ന​ട​ത്തിയെന്ന് പരാതി

01:02 AM Feb 09, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വെ​ച്ച സ്വ​ർ​ണ മാ​ല​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ തി​രി​മ​റി ന​ട​ത്തി. കു​ന്നൂ​ർ സ്വ​കാ​ര്യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​യ​മ്മാ​ളി​ന്‍റെ പ​ണ​യ വ​സ്തു​വാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്. കാ​ലാ​വ​ധി ക്കു ര​ണ്ട് മാ​സം മു​ന്പ് ത​ന്നെ മാ​ല എ​ടു​ക്കാ​ൻ ഇ​വ​ർ പ​ണ​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ ​ഉൗ​ട്ടി ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​രോ​ട് സ്ത്രീ​ക്ക് 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കേ​സ് ന​ട​ത്തി​പ്പി​ന് ചി​ല​വാ​യ 2,500 രൂ​പ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.