വനത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി
01:02 AM Feb 09, 2017 | Deepika.com
ഗൂഡല്ലൂർ: ഉൗട്ടി മേഖലയിലെ വനങ്ങളിൽ പ്രവേശിക്കുന്നതിന് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. വനങ്ങളിൽ കന്നുകാലികളെ മേയ്ക്കാനും വിറക് ശേഖരിക്കാനും പോകരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് നിരീക്ഷിക്കാനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വരൾച്ച കാരണം ഉണങ്ങി നിൽക്കുന്ന കാടുകളിൽ തീ പടർന്ന് പിടിക്കുകയാണ്. കൂടാതെ ചില സാമൂഹിക ദ്രോഹികൾ കാടിന് തീവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഎഫ്ഒ കലാനിധി അറിയിച്ചു.