മാനന്തവാടി: നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന നല്ലൂർനാട് മോഡൽ ബിസിനസ് കറസ്പോണ്ടന്റ് (ബിസി) ബാങ്കിംഗ് ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങിൽ ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിക്കും. ഒരോ വീട്ടുവാതിൽക്കലും ബാങ്കിംഗ് സേവനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്കിന് കീഴിൽ രൂപീകരിച്ചിരിക്കുന്ന ഫാർമേഴ്സ് ക്ലബുകൾ വഴി പ്രവർത്തനമേഖലകളിലെല്ലാം ബിസി ഓഫീസുകൾ തുറക്കുകയും അവിടെ ഇന്റർനെറ്റ് വഴി ബാങ്കിംഗ് നടത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ബിസി ഓഫീസിനു കീഴിലുള്ള ബിസി എജന്റുമാർ വഴി കയ്യിൽ കൊണ്ട് നടക്കാവുന്ന മൈക്രോ എടിഎം വഴി ഇടപാടുകാരന്റെ വീട്ടുപടിക്കൽ സേവനം എത്തിക്കാനും കഴിയും. പണം ബാങ്കിലിടാനും തിരിച്ചെടുക്കാനും ലോണുകൾ അടക്കാനും മറ്റ് ബില്ലുകൾ അടക്കാനും സ്വന്തം വീട്ടിൽ നിന്നും തന്നെ സാധിക്കുന്ന സംവിധാനമാണ് ബാങ്ക് ആരംഭിക്കുന്നത്. ഇതിനായി ബാങ്കിന്റെ ഡ് അംഗീകാരമുള്ള ഫാർമേഴ്സ് ക്ലബുകളും അവയുടെ കീഴിൽ അഞ്ച് ബിസി ഓഫീസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഓഫീസുകൾക്ക് കീഴിൽ പരിശീലനം ലഭിച്ച ഏജൻറുമാരും ഉണ്ടാകും. പദ്ധതി ആരംഭിക്കുന്ന തൊടെ ഇടപാടുകാർക്ക് യഥേഷ്ട്ടം അവരുടെ കയ്യിലുള്ള മൈക്രോ എടിഎം ഉപയോഗിച്ച് ഇടപാടുകൾ സുരക്ഷിതമായി നടത്താനും കഴിയും.
ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ചുള്ള കോർ ബാങ്കിംഗ് സംവിധാനം അടുത്ത് തന്നെ നിലവിൽ വരുമെന്നും അധികൃതർ പറഞ്ഞു.
വാർത്താസമ്മേളന ത്തിൽ കെ. മുരളീധരൻ, പി.ആർ. ലക്ഷ്മണൻ, ആദം മുഹമ്മദ്, എം.പി. വത്സൻ, കെ.എ. രാജൻ എന്നിവർ പങ്കെടുത്തു.
ബിസിനസ് കറസ്പോണ്ടന്റ് ബാങ്കിംഗ് ഉദ്ഘാടനം നാളെ
01:02 AM Feb 09, 2017 | Deepika.com