വി​പി​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ തു​ട​ങ്ങും

01:02 AM Feb 09, 2017 | Deepika.com
ക​ൽ​പ്പ​റ്റ: നാ​ലാ​മ​ത് ബൈ​ജൂ​സ് കേ​ര​ള വെ​റ്റ​റ​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് 10 മു​ത​ൽ 12 വ​രെ കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യം വേ​ദി​യാ​കും. ര​ണ്ട് പൂ​ളു​ക​ളി​ലാ​യി ജെ​കെ മ​ല​ബാ​ർ ടൈ​ഗേ​ഴ്സ്, മ​ല​ബാ​ർ വാ​രി​യേ​ഴ്സ്, അ​ബ്സ​ലൂ​ട്ട് സോ​ബേ​ഴ്സ്, കൊ​ച്ചി റോ​യ​ൽ​സ്, കൊ​ച്ചി മു​ത്തൂ​റ്റ് ട​സ്കേ​ഴ്സ്, ട്രാ​വ​ൻ​കോ​ർ പാ​ന്തേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ ട്വ​ന്‍റി 20 ഫോ​ർ​മാ​റ്റി​ൽ മാ​റ്റു​ര​യ്ക്കും. മ​ത്സ​ര​ങ്ങ​ൾ 10ന് ​രാ​വി​ലെ എ​ട്ടി​ന് ബി​സി​സി​ഐ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. 8.30ന് ​ആ​രം​ഭി​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ സു​നി​ൽ ഒ​യാ​സി​സ് ന​യി​ക്കു​ന്ന മ​ല​ബാ​ർ ടൈ​ഗേ​ഴ്സ് വി​മ​ൽ ജി. ​നാ​യ​ർ കാ​പ്റ്റ​നാ​യ മ​ല​ബാ​ർ വാ​രി​യേ​ഴ്സി​നെ നേ​രി​ടും.
കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ലെ ആ​ദ്യ​കാ​ല ക​ളി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള വെ​റ്റ​റ​ൻ​സ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ സി​മ​ന്‍റ്സ്, എ​സ്ബി​ടി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ക്കു​റി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​തെ​ന്ന് കെ​വി​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് തോ​മ​സ്, സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കെ​വി​സി​എ​യി​ലെ 200ൽ ​പ​രം അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.











ഓ​രോ ടീ​മി​ലും കോ​ച്ചി​നും ഉ​ട​മ​യ്ക്കും പു​റ​മേ 16 അം​ഗ​ങ്ങ​ളു​ണ്ടാ​കും. ഓ​രോ ടീ​മി​ലേ​യും ക​ളി​ക്കാ​രി​ൽ അ​ഞ്ചു പേ​ർ 40-45, മൂ​ന്നു പേ​ർ 45-50 പ്രാ​യ​ക്കാ​രും ര​ണ്ടു പേ​ർ ക്ല​ബ് പ്ര​തി​നി​ധി​ക​ളു​മാ​യി​ക്കും.
50 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഒ​രു ക​ളി​ക്കാ​ര​നും ഒ​രു ഐ​ക്ക​ണ്‍ താ​ര​വും എ​ല്ലാ ടീ​മി​ലും ഉ​ണ്ടാ​കും. അ​ന​ന്ത​പ​ദ്മ​നാ​ഭ​നാ​ണ് ട്രാ​വ​ൻ​കോ​ർ പാ​ന്തേ​ഴ്സി​ന്‍റെ ക്യാ​പ്റ്റ​ൻ. എ​സ്. സു​നി​ൽ​കു​മാ​ർ അ​ബ്സ​ലൂ​ട്ട് സോ​ബേ​ഴ്സി​നെ ന​യി​ക്കും. അ​ജ​യ് കു​ടു​വ, ഫി​റോ​സ് റ​ഷീ​ദ് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം കൊ​ച്ചി റോ​യ​ൽ​സ്, മു​ത്തൂ​റ്റ് ട​സ്കേ​ഴ്സ് എ​ന്നി​വ​യു​ടെ ക്യാ​പ്റ്റ·ാ​ർ. ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ സ​മാ​ഹ​രി​ക്ക​ന്ന ധ​നം പ​ഴ​യ ക​ളി​ക്കാ​രി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ ചി​കി​ത്സ​യ്ക്കും ക്രി​ക്ക​റ്റി​ലെ ഇ​ളം പ്ര​തി​ഭ​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും വി​നി​യോ​ഗി​ക്കും. അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ റോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, ഡ​രി​ൽ എ​സ്. ഫെ​റാ​രി, സി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ആ​ദ​രി​ക്കും.