വി​ത്തും കു​ട്ടി​ക​ളും: വി​ത്ത് സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര സ​മാ​പി​ച്ചു

01:02 AM Feb 09, 2017 | Deepika.com
ക​ൽ​പ്പ​റ്റ: എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ 17, 18, 19 തീയതി​ക​ളി​ലാ​യി ന​ട​ക്കു​ന്ന വ​യ​നാ​ട് വി​ത്തു​ൽ​സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ര​ണ്ടാ​ഴ്ച​യാ​യി സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​വ​ന്ന വി​ത്തും കു​ട്ടി​ക​ളും പ​ര​ന്പ​രാ​ഗ​ത വി​ത്ത് പ്ര​ദ​ർ​ശ​നം വൈ​ത്തി​രി​യി​ൽ സ​മാ​പി​ച്ചു. വി​ത്ത് പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൃ​ഷി​ക്കാ​ലം എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ല​ച്ചാ​യ മ​ത്സ​ര​വും സ​ങ്ക​ടി​പ്പി​ച്ചു. എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ലെ ഇ​സി​എ​എ​സ്, ദേ​ശീ​യ ഹ​രി​ത സേ​ന എ​ന്നി​വ​ർ വി​ത്തും കു​ട്ടി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
വ​യ​നാ​ട്ടി​ലെ പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളാ​യ ഗ​ന്ധ​ക​ശാ​ല, ചെ​ന്നെ​ല്ല്, തൊ​ണ്ടി, മു​ള്ള​ൻ കൈ​മ, ചേ​റ്റു​വെ​ളി​യ​ൻ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം നെ​ൽ​വി​ത്തി​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു കൂ​ടാ​തെ പ​യ​ർ വി​ത്തും വി​വി​ധ വി​ത്തി​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളെ​ക്കു​റി​ച്ച് നേ​രി​ട്ട് ക​ണ്ടു​പ​ഠി​ക്കാ​നും വി​ത്തു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും വേ​ണ്ടി​യാ​ണ് വി​ത്ത് സം​ര​ക്ഷ​ണ യാ​ത്ര​ സംഘടിപ്പിച്ചത്. ഇ​സി​എ​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ബി​ൻ വ​ർ​ഗീ​സ്, ജ​യേ​ഷ് പി. ​ജോ​സ​ഫ്, ന​ന്ദ​കു​മാ​ർ, ആ​സ്യ പി. ​അ​നൂ​പ്, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.
സ​മാ​പ​ന സ​മ്മേ​ള​നം എ​ച്ച്ഐ​എം​യു​പി സ്കൂ​ളി​ൽ സു​മ വി​ഷ്ണു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ്് സി​സ്റ്റ​ർ ലൈ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യേ​ഷ് പി. ​ജോ​സ​ഫ്, സ​ലാം, റോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.