കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്
01:00 AM Feb 09, 2017 | Deepika.com
സുൽത്താൻ ബത്തേരി: ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്. എരുമാട് കൊന്നച്ചാൽ സ്വദേശി ജ്യോതിഷ് കൃഷ്ണ (16)ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത ്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 5.30ഓടെ ചുള്ളിയോട് വെച്ചാണ് അപകടം. ബത്തേരിയിൽ നിന്നും അയ്യൻകൊല്ലിയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് വീണത്.