ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

01:00 AM Feb 09, 2017 | Deepika.com
സു​ൽ​ത്താ​ൻ​ബ​ത്തേ​രി:​ദേ​ശീ​യ​പാ​ത 766(212)ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് ഫ്രീ​ഡം ടു ​മൂ​വ് യു​വ​ജ​ന​കൂ​ട്ടാ​യ്മ​യു​ടെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണ​ത്തോ​ടെ തു​ട​ക്ക​മാ​യി.
ബ​ത്തേ​രി ബ​സ് സ്റ്റാൻഡിൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​സ്കൂ​ൾ ക​ലോ​ത്സവ പ്ര​തി​ഭ​ക​ളാ​യ നീ​ര​ജ വി​ന​യ​കു​മാ​ർ, തീ​ർ​ത്ഥ രാ​ജ​ൻ എ​ന്നി​വ​ർ ആ​ദ്യ ഒ​പ്പ് ചാർത്തി. രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെടുന്ന ഭീ​മ​ഹ​ർ​ജി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാളികളാ​യി. ആ​ദ്യ ദി​നം​ ആ​യി​ര​ത്തോ​ളം ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ചു.
വ​ഴി​തു​റ​ക്കു നാ​ടി​നെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ’നാം ​ഉ​ണ​ര​ണം നാ​ടി​നെ ഉ​ണ​ർ​ത്ത​ണം’ എ​ന്ന ത​ല​ക്കെ​ട്ടിലുള്ള ല​ഖു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു .
എ.​കെ.​ജി​തൂ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ്റി​ജി ചെ​റു​തോ​ട്ടി​ൽ, സ​ഫീ​ർ പ​ഴേ​രി, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, സി.​കെ.​ആ​രി​ഫ്, സി.​കെ.​സ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രേ​ഷി​ന്ത്, വി​നോ​ദ്, പ്ര​തീ​പ് ഉ​ഷ, യ​ഹ്യ ചേ​ന​ക്ക​ൽ, ന​ദീ​ർ, ശ്യാം​ജി​ത്ത്, വി.​കെ സ​ക്ക​റി​യ, കെ.​പി സ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.