ഹ​രി​ത കേ​ര​ള എ​ക്സ്പ്ര​സ് പ​ര്യ​ട​നം തു​ട​ങ്ങി

01:00 AM Feb 09, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ഹ​രി​ത​കേ​ര​ള എ​ക്സ്പ്ര​സ് ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി. ന​വ​കേ​ര​ള മി​ഷ​നി​ലു​ൾ​പ്പെ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പാ​ണ് വ​യ​നാ​ടി​ന്‍റെ പ​ച്ച​പ്പു​ക​ൾ വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത്.
ഒ​രി​ക്ക​ൽ പ്ര​കൃ​തി സ​ന്തു​ലി​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു ഈ ​നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​രു ക​ട​ന്ന ഖ​ന​ന​വും ചൂ​ഷ​ണ​വും നാ​ടി​നെ ത​ക​ർ​ത്തു. വ​യ​ലു​ക​ൾ വാ​ഴ​കൃ​ഷി​ക്ക് വ​ഴി​മാ​റി​യ​തോ​ടെ കാ​ലാ​വ​സ്ഥ​യും മാ​റി. കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി അ​ല​യു​ന്ന നാ​ട്ടി​ൽ മാ​റ്റ​ത്തി​നു വേ​ണ്ടി ജ​ന​ങ്ങ​ൾ ഉ​ണ​ര​ണം. ഈ ​സ​ന്ദേ​ശം പ​ങ്കു​വയ്​ക്കു​ന്ന ബാ​ലു​ശേ​രി മ​നോ​ര​ഞ്ജ​ൻ ആ​ർ​ട്സി​ന്‍റെ വി​ൽ​ക്ക​ലാ​മേ​ള​ പ്രാ​ചാ​ര​ണ വാ​ഹ​ന​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ര​വി മ​നോ​ര​ഞ്ജ​ൻ, ഭാ​സ്ക​ര​ൻ ഇ​യ്യാ​ട്ട്, രാ​ജ​ൻ വ​ട​ക്കേ​ക്ക​ര, രാ​മ​ച​ന്ദ്ര​ൻ സാ​രം​ഗി, ശ്രീ​ധ​ര​ൻ വ​ട്ടോ​ളി, കെ. ​ശെ​ൽ​വ​രാ​ജ്, ഒ.​പി. വി​നോ​ദ് കു​മാ​ർ എ​ന്നീ ക​കാ​ല​കാ​ര​ൻ​മാ​ര​ണ് വി​ൽ​ക്ക​ലാ​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ്ര​ചാ​ര​ണ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​സ്മ​ത്ത്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ ഖാ​ദ​ർ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ മേ​ഴ്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മീ​ന​ങ്ങാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ പ്ര​ചാ​ര​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ന് ​കാ​ട്ടി​ക്കു​ളം, 11.30 ന് ​ത​ല​പ്പു​ഴ, ഒ​ന്നി​ന് വെ​ള്ള​മു​ണ്ട, മൂ​ന്നി​ന് പ​ടി​ഞ്ഞാ​റ​ത്ത​റ, നാ​ലി​ന് ക​ൽ​പ്പ​റ്റ 5.30 ന് ​വൈ​ത്തി​രി എ​ന്നി​വ​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.