മാനന്തവാടി: ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിന്റെ അഞ്ചാം വാർഷികം 11 ന് വൈകുന്നേരം അഞ്ചിന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഒ.ആർ. കേളു എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല കാന്പസ് ഡയറക്ടർ ഡോ. പ്രസാദ് അധ്യക്ഷത വഹിക്കും. യോഗ ടിടിസി കോഴ്സിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് നിർവഹിക്കും. തുടർന്ന് യോഗാ എക്സലൻസ് അവാർഡ് വിതരണം, യോഗാസന പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.
യോഗാചാര്യൻ പ്രവീണ്‍ ടി. രാജൻ, അഡ്വ. ടി. മണി, കണ്ണൂർ സർവകലാശാല കാന്പസ് ഡയറക്ടർ ഡോ. പ്രസാദ്, സി.കെ. ഹേമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
യോഗവിദ്യാപീഠം വാർഷികാഘോഷം
01:00 AM Feb 09, 2017 | Deepika.com