സുൽത്താൻ ബത്തേരി: പെട്രോൾ ഉത്പന്നങ്ങളുടെ വില വർധന പിൻവലിക്കുക, വാഹന ഇൻഷ്വറൻസ് ഫീസ് വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ -എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. എ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.കെ മൂർത്തി, എസ്.ജി സുകുമാരൻ, പി.ജി സോമനാഥൻ, സി.സഹദേവൻ, എ.ഒ ഗോപാലൻ, ടി.മണി എന്നിവർ പ്രസംഗിച്ചു.
മാർച്ച് നടത്തി
01:00 AM Feb 09, 2017 | Deepika.com