പലിശ രഹിത വായ്പ നൽകണമെന്ന്
12:59 AM Feb 09, 2017 | Deepika.com
പുൽപ്പള്ളി: കാലാവസ്ഥ വ്യതിയാനവും വരൾച്ചയും മൂലം കൃഷി നാശമുണ്ടായ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കർഷകർക്ക് പുനർകൃഷിക്ക് പലിശ രഹിത വായ്പ നൽകണമെന്ന് വയനാട് സിറ്റി ക്ലബ് യോഗം ആവശ്യപ്പെട്ടു. വരൾച്ച രൂക്ഷമായതോടെ കൃഷി കരിഞ്ഞുണങ്ങി. വിളവെടുപ്പ് സീസണായിട്ടും കർഷകർ പ്രതിസന്ധിയിലാണ്. ഇത് മനസിലാക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. എങ്കിൽ മാത്രമേ കാർഷിക പുരോഗതിയിലേക്ക് തിരിച്ചെത്താൻ കഴിയുകയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു. ടി.എം. ജോർജ് അധ്യക്ഷത വഹിച്ചു. പി.എ. ഡിവൻസ്, കെ.ആർ. ജയരാജ്, സജി മാത്യു, ബിജു എന്നിവർ പ്രസംഗിച്ചു.