സുൽത്താൻ ബത്തേരി: ഡോണ്‍ബോസ്കോ ടെക് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം മുതലായ വിഭാഗത്തിൽപെട്ടവർക്ക് പരിശീലനം നൽകുന്നത്.
ഓട്ടോമൊബൈൽ മെക്കാനിക്, ഇലക്ട്രിക്കൽ എന്നീ കോഴ്സുകളിലാണ് പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭിക്കും. താത്പര്യമുള്ളവർ 11ന് മുന്‍പായി പ്രവേശനം നേടണം. എല്ലാ വിഭാഗങ്ങളിൽപെട്ടവർക്കുമായി റീട്ടെയിൽ മാനേജ്മെന്റ് കോഴ്സിലും അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 04936 222107, 9544722822.
ന്യൂനപക്ഷ വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം
12:59 AM Feb 09, 2017 | Deepika.com