പ്ര​സി​ഡ​ന്‍റി​നെ​തി​രായ പ​രാ​തി വ്യാ​ജം: ഭ​ര​ണ​സ​മി​തി

12:59 AM Feb 09, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രെ സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൾ ന​ൽ​കി​യ പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ ഭാ​സ്ക​ര​ൻ, ടി.​ജെ ജോ​സ​ഫ്, കെ.​എ ഉ​മ്മ​ർ, വി.​ടി തോ​മ​സ്, വി.​എ ആ​ന്‍റ​ണി, എ​ൻ.​എം ശി​വ​രാ​മ​ൻ, എം.​ടി ക​രു​ണാ​ക​ര​ൻ, എ​ൻ.​സി കൃ​ഷ്ണ​കു​മാ​ർ, സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ, പു​ഷ്പ ച​ന്ദ്ര​ൻ, സീ​ന ബാ​ബു എ​ന്നി​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.
ബാ​ങ്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​ക​ളി​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സി​പി​എം അ​വ​സാ​ന​ത്തെ അ​ട​വാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​താ​ണ്. ജീ​വ​ന​ക്കാ​രി​യെ വ​ഴ​ക്ക് പ​റ​യേ​ണ്ട​തോ നീ​ര​സം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തോ ആ​യ സാ​ഹ​ച​ര്യം ബാ​ങ്കി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ചെ​റു​മ​ക​ളു​ടെ പ്രാ​യ​മു​ള്ള ഈ ​ജീ​വ​ന​ക്കാ​രി​യെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഹീ​ന​മാ​യ നടപടി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും യോ​ജി​ച്ച​ത​ല്ല.
75 വ​യ​സു​ള്ള പ്ര​സി​ഡ​ന്‍റ് ജീ​വ​ന​ക്കാ​രി​യെ ത​ള്ളി​യി​ട്ടു എ​ന്ന് പ​റ​യു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ബാ​ങ്കി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച വ​നി​ത സം​ര​ക്ഷ​ണ ഫോ​റം ഉ​ണ്ട്. സീ​നി​യർ ജീ​വ​ന​ക്കാ​രി​ക​ളാ​ണ് അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ പരാതി റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യോ സ്റ്റ​ാഫ് സെ​ക്ര​ട്ട​റി​യെ ധ​രി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഭ​ര​ണ​സ​മി​തി​ക്കും പ​രാ​തി ന​ൽകിയിട്ടി​ല്ല.
24 ജീ​വ​ന​ക്കാ​രി​ൽ ബ​ഹു ഭൂ​രി​പ​ക്ഷം വ​നി​ത​ക​ളായ സ്ഥാ​പ​ന​ത്തി​ൽ ഇ​ത്ത​രം ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ല്ലെ​ന്ന് പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പി​ൽ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി​യ സി​പി​എം അ​നു​യാ​യി​ക​ളെ​ക്കൊ​ണ്ട് വ്യാ​ജ സാ​ക്ഷി​ക​ളെ നി​ർ​മി​ക്കു​ക​യാ​ണ്. ഈ ​പ്ര​വൃ​ത്തി​ക​ൾ​ക്കൊ​ന്നും ഭരണസമിതിയെ ത​ള​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
പ​രാ​തി
ഗൂ​ഢാ​ലോ​ച​ന​യു​ടെ
ഭാ​ഗം: ഐ​എ​ൻ​ടി​യു​സി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേയു​ള്ള പ​രാ​തി ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി താ​ലൂ​ക്ക് നേ​തൃ യോ​ഗം. ബാ​ങ്ക് ഭ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​യി​ലെ​ത്തി​യ നാ​ൾ മു​ത​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും അ​ക്ര​മ​ങ്ങ​ളും സ​മ​ര​ങ്ങ​ളും കേ​സു​ക​ളും അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. വിജിലൻസിലുൾപ്പെടെ നി​ര​വ​ധി കേസു​ക​ൾ ബാ​ങ്കി​നെ​തി​രേ കൊ​ടു​ത്തെങ്കിലും ഇവയെല്ലാം അ​ന്വേ​ഷ​ണ​ത്തി​ൽ ശരിയല്ല െന്നു തെളിഞ്ഞു. ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെങ്കി​ലും അ​തി​നും ക​ഴി​ഞ്ഞി​ല്ല. എ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​രി​യെ​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റി​നെ​തി​രേ പ​രാ​തി നൽകിച്ചത്. ഇത്തരം തരം താണ പ്രവൃത്തികൾ സിപിഎം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പി.​എ​ൻ. ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല, കെ.​എം. വ​ർ​ഗീ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, വി.​എ​ൻ. ല​ക്ഷ്മ​ണ​ൻ, കെ.​യു. മാ​നു, എം.​സി. കൃ​ഷ്ണ​കു​മാ​ർ, അ​സീ​സ് മാ​ടാ​ല, വി​ജ​യ​ൻ, മ​നോ​ജ്, അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.