റോഡ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്തു
12:59 AM Feb 09, 2017 | Deepika.com
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നൂർ വിപി തെരുവിൽ റോഡ് ഉപരോധിച്ച സിപിഎം ജില്ലാ സെക്രട്ടറി ആർ. ഭദ്രി ഉൾപ്പെടെയുള്ള അന്പത് പേരെ കുന്നൂർ പോലീസ് അറസ്റ്റു ചെയ്തു. കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകുക, നീലഗിരിയിലെ ഡാമുകൾ ശുചീകരിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആർ. ഭദ്രി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ജെ. ഹാൾദുരൈ ഉദ്ഘാടനം ചെയ്തു.