മനഃശാസ്ത്ര സെമിനാറും പൂർവ വിദ്യാർഥി സംഗമവും
12:37 AM Feb 09, 2017 | Deepika.com
മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമവും ദേശീയ സെമിനാറും സംഘടിപ്പിക്കുന്നു. 11ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിൽ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്തീഷ് ന്ധസൈക്കോളജിക്കൽ "ഫസ്റ്റ് എയ്ഡ് ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ ചർച്ചകളും കലാപരിപാടികളും നടക്കും.