കോട്ടയം: ഗസറ്റ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും നാഷണൽ സേവിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ ആർ. ഹരിയെ ജോലി സമയത്തെ ഓഫീസിൽ കയറി മർദിച്ചവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. എൻജിഒ അസോസിയേഷൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, അസോസിയേഷൻ നേതാക്കളായ ഇ.എൻ. ഹർഷകുമാർ, ബി. മോഹനചന്ദ്രൻ, വി.പി. ബോബിൻ, പി.വി. അജയൻ എന്നിവർ പ്രസംഗിച്ചു.
ആർ. ഹരിയെ ഓഫീസിൽ കയറി മർദിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിും അസോസിയേഷൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കാവനുള്ള പോലീസ് ശ്രമത്തിലും പ്രതിഷേധിച്ച് സെറ്റോയുടെ നേതൃത്വത്തിൽ പത്തിന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു അറിയിച്ചു.
നാഷണൽ സേവിംഗ് ഡെപ്യൂട്ടി ഡയറക്ടറെ മർദിച്ചവർക്കെതിരേ നടപടിയെടുക്കണം: തിരുവഞ്ചൂർ
12:37 AM Feb 09, 2017 | Deepika.com