ആർപ്പൂക്കര: ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു നാളെ കൊടിയേറും. ഞായറാഴ്ച സമാപിക്കും.
കരിപ്പൂത്തട്ടിൽ പുതുതായി നിർമിച്ച വിശുദ്ധ അന്തോനീസിന്റെ കുരിശടിയുടെ കൂദാശ ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ ഇന്നു നിർവഹിക്കും. ഇന്നു വൈകുന്നേരം 4.15-ന് മാർ തോമസ് തറയിലിന് കരിപ്പൂത്തട്ട് കുരിശടിയിൽ സ്വീകരണം. അഞ്ചിന് കുരിശടി കൂദാശ, വിശുദ്ധ കുർബാന. പി.യു. തോമസ് പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന്.
നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. വികാരി ഫാ. തോമസ് തെക്കേക്കര. പൂർവികർക്കുവേണ്ടി വിശുദ്ധ കുർബാന. ഫാ. ചാക്കോച്ചൻ മീനപ്പള്ളി സിഎംഐ കാർമികത്വം വഹിക്കും. തുടർന്നു സിമിത്തേരിയിലേക്ക് പ്രദക്ഷിണം. ഒപ്പീസ്. ശനിയാഴ്ച വൈകുന്നേരം നാലിന് ചെണ്ടമേളം. 4.30ന് ബാൻഡ് മേളം. അഞ്ചിന് ആഘോഷമായ ദിവ്യബലി, ഫാ. സേവ്യർ അന്പാട്ട് സിഎംഐ. 6.30ന് കരിപ്പൂത്തട്ട് വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രസംഗം ഫാ. റോയി കണ്ണൻചിറ സിഎംഐ. 7.45ന് പ്രദക്ഷിണം പള്ളിയിലേക്ക്. 8.30ന് സമാപന പ്രാർഥന.
ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന. 8.30ന് സപ്ര. 8.45ന് സുറിയാനിയിൽ ആഘോഷമായ തിരുനാൾ റാസ.- സീറോ മലബാർ സഭയുടെ ചങ്ങന്നൂർ ദയറ. 12.15ന് മാതാവിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണം. കൊടിയിറക്ക്. ഒന്നിന് ലേലം. വൈകുന്നേരം ആറിന് ഇടവകയിലെ വിവിധ സംഘടനകൾ അവതരിപ്പിക്കുന്ന കലാസന്ധ്യ. വികാരി ഫാ. തോമസ് തെക്കേക്കര, കൈക്കാരന്മാരായ ജോസഫ് ഇടച്ചേരിൽ, ജോണ് ജോസഫ് മാലിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ തിരുനാൾ നാളെ മുതൽ
12:36 AM Feb 09, 2017 | Deepika.com