അതിരന്പുഴ :അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ ഏകദിന കണ്വൻഷൻ നടക്കും.രാവിലെ 9.30ന് ആരംഭിക്കുന്ന കണ്വൻഷൻ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. ഫാ.മനോജ് വടക്കേടം വചന പ്രഘോഷണം നയിക്കും. ജപമാല,വിശുദ്ധ കുർബാന, സൗഖ്യാരാധന, കുന്പസാരംഎന്നിവയും ഉണ്ടായിരിക്കും.വികാരി ഫാ.സിറിയക് കോട്ടയിൽ നേതൃത്വം നൽകും.
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ് ജഡ് കപ്പേളയിൽ നാളെ വെള്ളിയാഴ്ച കണ്വൻഷൻ നടക്കും. രാവിലെ എട്ടു മുതൽ ഒൻപത് വരെ ദിവ്യകാരുണ്യ ആരാധന. ഒൻപതു മുതൽ 10 വരെ മധ്യസ്ഥ പ്രാർഥന, കൗണ്‍സിലിംഗ്,കുന്പസാരം. 10 മുതൽ 12 വരെ സൗഖ്യശുശ്രൂഷ, വചന ശുശ്രൂഷ. 12ന് വിശുദ്ധ കുർബാന. 1.30ന് നേർച്ചക്കഞ്ഞി. കൈവയ്പ് ശുശ്രൂഷ. കണ്വൻഷന് വികാരി ഫാ.ജോർജ് നൂഴായ്ത്തടം കാർമികത്വം വഹിക്കും.
കണ്വൻഷൻ
12:36 AM Feb 09, 2017 | Deepika.com