ക​​ഞ്ചാ​​വുമായി യുവാവ് അ​​റ​​സ്റ്റിൽ

12:35 AM Feb 09, 2017 | Deepika.com
കോ​​ട്ട​​യം: സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ഞ്ചാ​​വ് വി​​റ്റു വ​​ന്നി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​യെ ക​​ഞ്ചാ​​വു​​മാ​​യി എ​​ക്സൈ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. കു​​മ​​ര​​കം അ​​ട്ടി​​പ്പീ​​ടി​​ക പു​​തു​​വേ​​ൽ ശ്രീ​​കാ​​ന്താ(20)​​ണു പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ളി​​ൽ നി​​ന്നും പ​​ത്തു​​പൊ​​തി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ച നി​​ല​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ക​​ഞ്ചാ​​വും പി​​ടി​​കൂ​​ടി.
ന​​ഗ​​ര​​ത്തി​​ലെ ഗ്രാ​​ഫി​​ക് ഡി​​സൈ​​നിം​​ഗ് പ​​ഠി​​പ്പി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ശ്രീ​​കാ​​ന്ത്. ശാ​​സ്ത്രി​​റോ​​ഡി​​നു താ​​ഴെ പാ​​ർ​​ക്കി​​ന് സ​​മീ​​പ​​മു​​ള്ള ബ​​സ്ബേ​​യി​​ൽ നി​​ന്നാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൂ​​ട്ട​​മാ​​യി ഇ​​വി​​ടെ ക​​ഞ്ചാ​​വ് വാ​​ങ്ങാ​​ൻ എ​​ത്തു​​ന്നു​​ണ്ടെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ക്സൈ​​സ് ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​ദി​​വ​​സ​​മാ​​യി ഇ​​വി​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി വ​​രു​​ക​​യാ​​യി​​രു​​ന്നു.
ശ്രീ​​കാ​​ന്ത് സം​​ഘ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​ക​​ഞ്ചാ​​വു​​മാ​​യി എ​​ത്തി​​യ ശ്രീ​​കാ​​ന്തി​​നെ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി. ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു പ​​ത്തു​​പൊ​​തി​​ക​​ളി​​ൽ സൂ​​ക്ഷി​​ച്ച നി​​ലി​​ൽ പ​​ത്ത് ഗ്രാം ​​ക​​ഞ്ചാ​​വും പി​​ട​​ച്ചെ​​ടു​​ത്തു. ചെ​​റു​​പൊ​​തു​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന ക​​ഞ്ചാ​​വ് 200 മു​​ത​​ൽ 500 രൂ​​പ​​ക്ക് വ​​രെ​​യാ​​ണ് ഇ​​യാ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ന​​ൽ​​കി വ​​ന്ന​​ത്. ഇ​​യാ​​ൾ​​ക്ക് ക​​ഞ്ചാ​​വ് ന​​ൽ​​കി​​യ വ്യ​​ക്തി​​യെ കു​​റ​​ച്ച് എ​​ക്സൈ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
സം​​ഘ​​ത്തി​​ൽ എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​കേ​​ഷ് ബി. ​​ചി​​റ​​യാ​​ത്ത്, അ​​സി​​സ്റ്റ​​ന്‍റ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജി. ​​അ​​നി​​ൽ​​കു​​മാ​​ർ, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ ജെ​​യ്സ​​ണ്‍ ജേ​​ക്ക​​ബ്, എം.​​എ​​സ്. അ​​ജി​​ത്ത്, സി​​വി​​ൽ എ​​ക്സ്ൈ ഓ​​ഫീ​​സ​​ർ സു​​രേ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.