ല​ഹ​രി ഗു​ളി​ക​കളു​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

12:35 AM Feb 09, 2017 | Deepika.com
ക​റു​ക​ച്ചാ​ൽ: ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി മൂ​ന്നു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ. മാ​ന​സി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള 151 ഗു​ളി​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ക​ങ്ങ​ഴ സ്വ​ദേ​ശി​ക​ളാ​യ കാ​രു​മ​ല ശ​ക്തി​വി​ഹാ​റി​ൽ അ​ഖി​ൽ രാ​ജ് (22), ഇ​ട​യി​രി​ക്ക​പ്പു​ഴ തു​ണ്ടി​യി​ൽ ബി​വി​ൻ സ്ക​റി​യ(21), ഇ​ട​യി​രി​ക്ക​പ്പു​ഴ അ​രീ​ക്കു​ഴി​യി​ൽ സാ​ജി​ത് ന​വാ​സ് (22), കാ​രു​മ​ല നാ​ര​ക​ത്താ​നി ആ​ൻ​സി​ൽ (19) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ എ​സ്ഐ മ​നോ​ജ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ജോ​സ്, സി​പി​ഒ​മാ​രാ​യ ഷാ​ജ​ൻ, താ​ജു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് വാ​ഹ​ന പ​രി​ശോ​ധ​ന​യ്​ക്കി​ട​യി​ൽ ഇ​ട​യി​രി​ക്ക​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്.
എ​സ്ഐ മ​നോ​ജ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ങ്ങ​ഴ പ​ഴുക്കാ​ക്ക​ളം ഇ​ട​യി​രി​ക്ക​പ്പു​ഴ റോ​ഡി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ മാ​രു​തി​കാ​ർ കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം പി​ൻ​തു​ട​ർ​ന്നെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.