വി​ര​മ​രു​ന്ന് വി​ത​ര​ണം നാ​ളെ

12:34 AM Feb 09, 2017 | Deepika.com
കോ​ട്ട​യം: ദേ​ശീ​യ വി​ര​മു​ക്തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും ആം​ഗ​ൻ​വാ​ടി​ക​ളും​വ​ഴി ഒ​ന്നു​മു​ത​ൽ 19 വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് 10നു ​വി​ര​യ്ക്കെ​തി​രേ ഗു​ളി​ക ന​ൽ​കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ച​വ​ച്ച​ര​ച്ചു വെ​ള്ള​ത്തോ​ടൊ​പ്പ​മാ​ണു ഗു​ളി​ക ക​ഴി​ക്കേ​ണ്ട​ത്.
പ​നി​യോ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കു​ന്ന ത​രം മ​റ്റ് അ​സു​ഖ​ങ്ങ​ളോ ഇ​ല്ലാ​ത്ത എ​ല്ലാ കു​ട്ടി​ക​ളും ഗു​ളി​ക ക​ഴി​ക്ക​ണം. ഏ​താ​നും ആ​ഴ്ച മു​ന്പ് വി​ര​യ്ക്കെ​തി​രേ ഗു​ളി​ക ക​ഴി​ച്ച കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കു​ട്ടി​ക​ളും ഗു​ളി​ക ക​ഴി​ക്ക​ണം.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഡോ. ​ലാ​ൽ ആ​ന്‍റ​ണി, ഡോ. ​ബി. ത​ങ്ക​മ്മ, ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.