കജനപ്പാറ കപ്പേളയിൽ തിരുനാൾ

11:30 PM Feb 08, 2017 | Deepika.com
രാജാക്കാട്: രാജകുമാരി ഇടവകയുടെ കജനാപ്പാറ ലൂർദ് മാതാ കപ്പേളയിൽ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെ തിരുനാൾ 12–ന് ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാൻ മേലേട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് അമ്പഴത്തിങ്കൽ എന്നിവർ അറിയിച്ചു. 12–ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാല 3.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന, ലദീഞ്ഞ്, നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം – ഫാ.ജോസഫ് അക്കൂറ്റ്, പ്രദക്ഷിണം കജനാപ്പാറ ടൗണിലേക്ക്.