മുരിക്കാശേരിയിൽ പോഷകാഹാര പ്രദർശനം

11:30 PM Feb 08, 2017 | Deepika.com
ചെറുതോണി: ആരോഗ്യവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ബ്യൂറോയുടെ നേതൃത്വേത്തിൽ മുരിക്കാശേരി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ഇന്ന് സ്കൂൾ വിദ്യാർഥികൾക്കായി പോഷകാഹാരപ്രദർശനം നടക്കും. സ്കൂൾ വിദ്യാർഥികൾക്കു പുറമേ പൊതുജനങ്ങൾക്കും പ്രദർശനം കാണുന്നതിനുളള അവസരം ഉണ്ടായിരിക്കും.ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കുന്നതിനായി ബാല്യത്തിൽതന്നെ കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്തുക, കുട്ടികളിലെ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുക, കുട്ടികളിൽ പ്രായത്തിനനുസരിച്ചുളള വളർച്ചയും പഠനശേഷിയും പ്രതിരോധശേഷിയും കുറയ്ക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദർശനം നടത്തുന്നത്.