അപേക്ഷ ക്ഷണിച്ചു

11:30 PM Feb 08, 2017 | Deepika.com
ഇടുക്കി: ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലേക്ക് കരാറടിസ്‌ഥാനത്തിൽ ഓപ്പറേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇടമലക്കുടിയിലെതന്നെ സ്‌ഥിരതാമസക്കാരനും 18നും 50നും മധ്യേ പ്രായമുള്ളവരും ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു, പ്രീഡിഗ്രി. കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം. ഉദ്യോഗാർഥികൾ ബയോഡേറ്റ, പഞ്ചായത്ത് സെക്രട്ടറിയുടെ അല്ലെങ്കിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം 16 നകം അക്ഷയ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862 232215, 232209.