സംസ്‌ഥാന സമ്മേളനവും ഉപഭോക്‌തൃ സെമിനാറും 11ന്

11:29 PM Feb 08, 2017 | Deepika.com
ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ കേരളാ സംസ്‌ഥാന സമ്മേളനവും ഉപഭോക്‌തൃ സെമിനാറും 11നു ആലപ്പുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ സിസിർ പാലസിൽ രാവിലെ 11നു ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ വർക്കിംഗ് ചെയർമാൻ കുരുവിള മാത്യു അധ്യക്ഷത വഹിക്കും. സംസ്‌ഥാന ചെയർമാൻ കെ.പി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന പൊതുസമ്മേളനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ ഭാരവാഹികളായ ഹക്കിം എം.കെ. മുഹമ്മദ് രാജ, പി.കെ. ബാബു, ജോസ് ജി. പൂണിച്ചിറ, അബുബക്കർ ഹാജി, സജിനി തമ്പി തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ കൺസ്യുമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ, വർക്കിംഗ് ചെയർമാൻ കുരുവിള മാത്യു, ജനറൽ സെക്രട്ടറി ജെയിംസ് കലാവടക്കൻ, ജോസ് ജി. പൂണിച്ചിറ, ഹക്കിം എം.കെ. മുഹമ്മദ് രാജ എന്നിവർ പരിപാടികൾ വിശദീകരിച്ചു.