കൊച്ചി: തേവര എസ്എച്ച് കോളജിലെ രസതന്ത്ര വകുപ്പ് സംഘടിപ്പിക്കുന്ന 15-ാമത് കെ.വി. തോമസ് എൻഡോവ്മെന്റ് ത്രിദിന സെമിനാർ ഒന്പതിനു ആരംഭിക്കും. ഉദ്ഘാടനം രാവിലെ ഒന്‍പതിന് കോളജ് ഓഡിറ്റോറിയത്തിൽ കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം നിർവഹിക്കും.
കെ.വി. തോമസ് എംപി, കോളജ് മാനേജർ റവ. ഡോ. ജോസ് കുറിയേടത്ത്, കേരള ശാസ്ത്ര കൗണ്‍സിൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ. സുരേഷ്ദാസ്, ഡോ. തോമസ് കൊളക്കാട്ട്, കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ എന്നിവർ പങ്കെടുക്കും.
രസതന്ത്രവിഭാഗത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ സമാപനമായാണ് ദേശീയ തലത്തിൽ നടത്തിയിരുന്ന സെമിനാർ ഇത്തവണ അന്താരാഷ്ട്ര തലത്തിൽ നടത്തുന്നതെന്ന് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.11 ന് രാവിലെ 11.30ന് സമാപനസമ്മേളനത്തിൽ ടോറന്റോ സർവകലാശാലയിലെ രസതന്ത്ര വിഭാഗം അധ്യാപകനായ പ്രഫ. മാർക് ലൗട്ടണ്സ് മുഖ്യാഥിതിയാവും.
എസ്എച്ച് കോളജിൽ ത്രിദിന സെമിനാർ നാളെ മുതൽ
01:39 AM Feb 08, 2017 | Deepika.com