റോ​ഡ് സു​ര​ക്ഷി​ത​ത്വ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി

01:33 AM Feb 08, 2017 | Deepika.com
ആ​ലു​വ: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും വേ​ണ്ടി കേ​ര​ള പോ​ലീ​സി​ന്‍റെ ശു​ഭ​യാ​ത്ര 2017 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി, എ​സ്പി​ജി കേ​ഡ​റ്റു​ക​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത റോ​ഡ് സു​ര​ക്ഷി​ത​ത്വ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ചെ​ട്ടി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യി ക​ല്ല​റ​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
തു​ട​ർ​ന്നു കൃ​ഷ്ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കേ​ക്ക​ര സി​ഐ എം.​കെ. മു​ര​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അം​ബ്രോ​സ്, രാ​ജേ​ഷ് പ​റ​വൂ​ർ, വ​ട​ക്കേ​ക്ക​ര എ​സ്ഐ ഷോ​ജോ വ​ർ​ഗീ​സ്, പു​ത്ത​ൻ​വേ​ലി​ക്ക​ര എ​സ്ഐ ബി​പി​ൻ പി. ​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.