ബ​സ് സ്റ്റാ​ൻ​ഡ്്് വി​ക​സ​ന​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന്്് ആ​രോ​പ​ണം

01:33 AM Feb 08, 2017 | Deepika.com
അ​ങ്ക​മാ​ലി: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെമ​റ​വി​ൽ ഭ​ര​ണ​സ​മി​തി അ​ഴി​മ​തി ന​ട​ത്തു​ന്ന​താ​യി പ്ര​തി​പ​ക്ഷംആ​രോ​പി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ബ​സ് ടെ​ർ​മി​ന​ലും 15 ല​ക്ഷം രൂ​പ​യു​ടെ ക്ലോ​ക്ക്്്് റൂ​മും 10 ല​ക്ഷം മു​ട​ക്കി പാ​ർ​ക്കും നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​നാ​വ​ശ്യ പ​ദ്ധ​തി​ക​ൾ ന​ട​ത്തി പ​ണംധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണ്.​
ദീ​ർ​ഘ​ദൂര സ​ർ​വീ​സ്് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്കാ​യാ​ണ് ബ​സ് ടെ​ർ​മി​ന​ൽ പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​എ​ന്നാ​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്ക്്് ബ​സ് സ്റ്റാൻ​ഡി​ൽ ക​യ​റാ​ൻ മ​തി​യാ​യ ഇ​ട​മി​ല്ല.​ മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കി​നു പ​ക​രം ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.​ ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും നി​ല​വി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നി​രി​ക്കെ സ്റ്റേ​ഡി​യം കൂ​ടി നി​ർ​മി​ച്ച് പ​ണ​വും സ്ഥ​ല​വും പാ​ഴാ​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ക്ഷേ​പം.
2009ൽ ​ബ​സ് സ്റ്റാ​ൻ​ഡി​നോ​ട്്് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് പൊ​തു​ശ്മ​ശാ​നം നി​ർമി​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നം ഉ​ള്ള​താ​ണ്.​എ​ന്നാ​ൽ ഈ ​തീരു​മാ​നം അ​ട്ടി​മ​റി​ച്ചാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ഭ​ണ​സ​മി​തി പാ​ർ​ക്ക്്് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യപ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കാ​തെ അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ട് ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​യു​ള്ള പ​ദ്ധ​തി രൂ​പ​വ​ത്്്ക​ര​ണ​ത്തി​ലൂ​ടെ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ​ർ​ക്കാ​ർ ഫ​ണ്ട്്്് ദു​ർ​വി​നി​യോ​ഗ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​ടി. ദേ​വ​സി​ക്കു​ട്ടി, റെ​ജി മാ​ത്യു, റീ​ത്താ​പോ​ൾ, സാ​ജി ജോ​സ​ഫ്, ബാ​സ്റ്റി​ൻ ഡി. ​പാ​റ​യ്ക്ക​ൽ, കെ.​ആ​ർ.​ സു​ബ്ര​ൻ, എം.​എ. ​സു​ലോ​ച​ന, ബി​നി ബി.​ നാ​യ​ർ, ഷെ​ൻ​സി ജി​ൻ​സ​ണ്‍ എ​ന്നി​വ​ർ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ സമ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു.