ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം

01:33 AM Feb 08, 2017 | Deepika.com
ആ​ലു​വ: സം​സ്ഥാ​ന​ത്തെ ഡി​പ്ലോ​മ​ക്കാ​രാ​യ എ​ൻ​ജ​നീ​യ​റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​ഇ​എ​സ്എ) മ​ധ്യ​മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സൂ​പ്പ​ർ സീ​ഡിംഗ് ക്ലോ​സ് എ​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ഡി​പ്ലോ​മ​ക്കാ​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സ്ഥാ​നക്ക​യ​റ്റം ത​ട​യ​പ്പെ​ടു​ന്ന​തും ഡി​ഗ്രി​ക്കാ​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​ർ ഡി​പ്ലോ​മ​ക്കാ​രെ മ​റി​ക​ട​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ത​ട്ടി​യെ​ടു​ക്കു​ന്ന​തും ത​ട​യ​പ്പെ​ടേ​ണ്ട​താ​ണ്.
സ്ഥാ​നക്ക​യ​റ്റം ന​ട​ക്കാ​ത്ത​തി​നാ​ൽ ഒ​ഴി​വു​ക​ൾ വ​രു​ന്ന ത​സ്തി​ക​ക​ൾ നി​ക​ത്താ​നാ​കു​ന്നി​ല്ല. പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​നോ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി പ​ണി​യാ​നോ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ലു​വ അ​ന്ന​പൂ​ർ​ണ ഹാ​ളി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ച്ച്. സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്രട്ടേ​റിയ​റ്റം​ഗം കെ.​എം. ഫി​ലി​പ്പോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റിം​ഗം കെ.​സി. ജോ​ർ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സു​ർ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ന​വാ​സ് യൂ​സ​ഫ് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി പി.​എ. ലാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.