മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ് വിദേശ മദ്യ വിൽപ്പനശാല പെരുവകയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവകയിൽ നടത്തിയ കൂട്ടായ്മ വാർഡ് കൗണ്‍സിലർ സ്റ്റെർവിൻ സ്റ്റാനി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിൽസൻ തുപ്പുംകര അധ്യക്ഷത വഹിച്ചു.
എം.പി. ശശികുമാർ, കെ. ജയരാജൻ, ഗോപി, ക്ലാര ജോസ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
01:02 AM Feb 08, 2017 | Deepika.com