ഉൗർജ സംരക്ഷണ ബോധവത്കരണ സെമിനാർ
01:02 AM Feb 08, 2017 | Deepika.com
മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ഷെയർ സോഷ്യൽ സർവീസ് സെസൈറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ ഉൗർജകാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനന്തൻനന്പ്യാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ സിജിത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സണ് റുക്കിയ, ടി.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റെജിൻ ഉൗർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.