സുൽത്താൻ ബത്തേരി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി എറണാകുളം തൃക്കാക്കര ഭാരതമാതാ കോളജിൽ നടത്തിയ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ നിർമൽ ജ്യോതി സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
സംസ്ഥാനത്തെ 300 സ്പെഷൽ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ മൂന്ന് ദിവസമായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.
ഒപ്പന കൂടാതെ പ്രസഗം, ചിത്രരചന, സിംഗിൾ ഡാൻസ്, ലളിതഗാനം തുടങ്ങിയ
മത്സര ഇനങ്ങളിലും നിർമൽ ജ്യോതിയിലെ കുട്ടികൾ പങ്കെടുത്തു.
സംസ്ഥാനതലത്തിൽ മികച്ച വോളണ്ടിയർക്കുള്ള മാനവസേവ പുരസ്കാരത്തിന് നിർമൽജ്യോതി സ്കൂളിലെ ഷിജോ വർഗീസ് അർഹനായി.
മൊമന്റോയും, പ്രശംസാപത്രവും കെ.വി.തോമസ് എംപിയിൽ നിന്ന് ഏറ്റുവാങ്ങി.
25 വർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള അവാർഡിന് സിസ്റ്റർ മേബിൾ അഗസ്റ്റ്യനും അർഹയായി.
ഒപ്പനയിൽ നിർമൽ ജ്യോതി ഒന്നാമത്
01:02 AM Feb 08, 2017 | Deepika.com