മാമ്പുഴക്കരി പള്ളിയിൽ തിരുനാൾ

11:43 PM Feb 07, 2017 | Deepika.com
മങ്കൊമ്പ്: മാമ്പുഴക്കരി ലൂർദ് മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. പ്രാരംഭദിനമായ നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് വികാരി– ഫാ. തോമസ് പാറത്തറ. 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം–ഫാ. ആന്റണി പനച്ചിക്കൽ. തുടർന്ന് കലാസന്ധ്യ. പത്തിനു വൈകുന്നേരം 4.45ന് ജപമാല, ആഘോഷമായ വിശുദ്ധകുർബാന, പ്രസംഗം– ഫാ. ജേക്കബ് ചക്കാത്തറ. 6.30ന് പൂർവികരെ അനുസ്മരിക്കൽ. സിമിത്തേരി സന്ദർശനം. ഏഴിനു നാടകം. 11ന് വൈകുന്നേരം 4.45ന് ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം–ഫാ. മാർട്ടിൻ മുടന്താഞ്ഞിലിൽ. തിരുനാൾപ്രദക്ഷിണം– ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ഫാ. ബോബിൻ നടുതുണ്ടത്തിൽ. തുടർന്ന് ആകാശവിസ്മയം. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 9.45ന് സപ്ര, ആഘോഷമായ വിശുദ്ധ കുർബാന–ഫാ. ജോസ് തെക്കേപ്പുറത്ത്. തിരുനാൾസന്ദേശം– ഫാ. സെബാസ്റ്റ്യൻ പുന്നശേരി. തിരുനാൾ പ്രദക്ഷിണം.യവർ പ്രസംഗിച്ചു.