അവാർഡുകൾ വിതരണം ചെയ്തു

11:43 PM Feb 07, 2017 | Deepika.com
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയർസിറ്റിയുടെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ചാത്തനാട്ടുള്ള റോട്ടറി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി മുൻ ഗവർണർ ബാബു ജോസഫ് മുഖ്യാതിഥിയായി. ജില്ലയിലെ ഓരോരുത്തരുടെയും പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്കാണ് അവാർഡ് നല്കിയത്. റോട്ടറിക്ലബ് പ്രസിഡന്റ് തോമസ് ആന്റോ പുളിക്കൻ അധ്യക്ഷത വഹിച്ചു. വൊക്കേഷണൽ സർവീസ് ഡയറക്ടർ രാജശേഖരൻ, റോട്ടറി അസി. ഗവർണർ ഡോ. ടീന ആന്റണി, സെക്രട്ടറി സിജു ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു അടിയന്തര ഇടപെടൽവേണം : എ.എം. ആരിഫ് എംഎൽഎ

ചേർത്തല: യെമനിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനുവേണ്ടി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.എം. ആരിഫ് എംഎൽഎ ആവശ്യപ്പെട്ടു. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി കത്തോലിക്കാ കോൺഗ്രസ് പള്ളിപ്പുറം ഫൊറോനാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സായാഹ്നപ്രാർഥന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ലക്ഷ്യം മതത്തിന്റെ നന്മ അല്ലെന്നും മറിച്ച് അവരുടെ ഗൂഢലക്ഷ്യങ്ങൾ സ്‌ഥാപിച്ചെടുക്കുന്നതിനുവേണ്ടി മതത്തെ മറയാക്കി ഉപയോഗിക്കുകയാണ്. അവരെ ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും എ.എം ആരീഫ് പറഞ്ഞു. പള്ളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷനായി. പാണാവള്ളി സെന്റ് അഗസ്റ്റിൻസ്പള്ളി വികാരി ഫാ. നിക്ലാവൂസ് പുന്നയ്ക്കൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

കത്തോലിക്കാ കോൺഗ്രസ് ഫൊറോനാ ഡയറക്ടർ ഫാ. ബിജു പെരുമായൻ, ബ്രഹ്മകുമാരിസ്സഭാ ജില്ലാ കോർഡിനേറ്റർ രാജയോഗിനി ബി.കെ. ദിഷ, ഷാജഹാൻ മൗലവി, കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, അതിരൂപതാ സെക്രട്ടറി ജോബി ജോസഫ് പഴയകടവിലായ തട്ടാംപറമ്പിൽ, ഫൊറോനാ പ്രസിഡന്റ് കുര്യാക്കോസ് കാട്ടുതറ, ഫൊറോനാ സെക്രട്ടറി ജോമോൻ കോട്ടുപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് മാത്യു. സി കടവൻ, ഫൊറോനാ ഭാരവാഹികളായ വർഗീസ് തകടിപ്പുറം, മാർട്ടിൻ ജോസഫ്, കുഞ്ഞുമോൻ തുടങ്ങി