യുവാവിനെയും കുടുംബത്തെയും മൂന്നംഗ സംഘം ആക്രമിച്ചതായി പരാതി

11:43 PM Feb 07, 2017 | Deepika.com
അമ്പലപ്പുഴ: മൂകനും ബധിരനും വികലാംഗനുമായ യുവാവിനെയും കുടുംബത്തേയും മൂന്നംഗസംഘം ആക്രമിച്ചതായി പരാതി.

പുന്നപ്ര വടക്ക് പഞ്ചായത്ത് പാടക്കൽ കോയിപ്പറമ്പിൽ യേശുദാസ്(52), ഇയാളുടെ മൂകനും ബധിരനും വികലാംഗനുമായ മകൻ സനീഷ്(23), യേശുദാസിന്റെ സഹോദരൻ മൈക്കിൾ(55), മറ്റൊരു സഹോദരന്റെ മകൻ സോജൻ എന്നിവരെയാണ് ആക്രമിച്ചത്. മാരകായുധങ്ങൾ കൊണ്ടുള്ള അക്രമത്തിനിടെ നെഞ്ചിന്റെ അസ്‌ഥിക്കു പൊട്ടലേറ്റ സനീഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പോലീസിൽ പരാതി നൽകി.