അവാർഡ് വിതരണവും സെമിനാറും നടത്തി

12:35 AM Jan 24, 2017 | Deepika.com
വൈക്കം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മികച്ച കൃഷി ഉദ്യോഗസ്‌ഥർക്കുള്ള ജില്ലാതല അവാർഡ് വിതരണവും ജൈവകാർഷിക സെമിനാറും നടത്തി. വൈക്കം സത്യാഗ്രഹ സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ അവാർഡ് വിതരണം നിർവഹിച്ചു. നഗരസഭ ചെയർമാൻ അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു.

വിള ആരോഗ്യകേന്ദ്രം ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎയും ജൈവ കാർഷിക സെമിനാർ എം.വൈ. ജയകുമാരിയും ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറി തൈ വിതരണം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജയിംസ് നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ജയലളിത, ജില്ലാ പഞ്ചായത്തംഗം കെ.കെ. രഞ്ജിത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ലീലാമ്മ ഉമ്മൻ, കെ. മീന, നഗരസഭ വൈസ് ചെയർമാൻ എ.സി. മണിയമ്മ, നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷൻ പി. ശശിധരൻ, വിവിധ രാഷ്ര്‌ടീയ കക്ഷിനേതാക്കളായ പി.ജി. ബിജുകുമാർ, എം. സുനിൽകുമാർ, എൻ.കെ. രവീന്ദ്രൻ, പി.ജി. ഗോപി, വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇ.വി. ജയമണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജൈവ കാർഷിക സെമിനാർ നടന്നു.