അ​പ​ക​ട​ക്കെ​ണി​യി​ൽ ഒ​രു പാ​ലം

02:38 AM Jan 22, 2017 | Deepika.com
ആ​ല​ക്കോ​ട്: വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധത്തി​നി​ട​യാ​ക്കു​ന്നു. ത​ളി​പ്പ​റ​ന്പ് കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ലെ ചാ​ണോ​ക്കു​ണ്ടി​ലാ​ണ് പാ​ലം അ​പ​ക​ട​ക്കെ​ണിയൊ​രു​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടു മു​ന്പു നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട് 30 വ​ർ​ഷം ക​ഴി​ഞ്ഞു. അ​തി​നു ശേ​ഷം യാ​തൊ​രു​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പാ​ല​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ല.
കാ​ല​പ​ഴ​ക്ക​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് വാ​ഹ​ന​മി​ടി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത്. ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.
ഇ​തി​നു മു​ന്പും പ​ല ത​വ​ണ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. പ​ല​പ്പോ​ഴും ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​തി​രു​ന്ന​ത്.
പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ട ഭാ​വ​മി​ല്ല.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ത്തി​ന്‍റെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഭാ​ഗ​ത്തു കൈ​വ​രി​ക​ൾ കെ​ട്ടി സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.