ശുചിത്വമിഷൻ പദ്ധതിയിൽ ശേഖരിച്ച മാലിന്യങ്ങൾ പൊതുവഴിയിൽ
12:53 AM Jan 07, 2017 | Deepika.com
തരിയോട്: കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് ശേഖരിച്ച മാലിന്യങ്ങൾ പൊതുവഴിയിൽ കൂട്ടിയിട്ട നിലയിൽ. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തെരുവ് നായ്ക്കളും മറ്റും മാലിന്യം കടിച്ച് വലിച്ച് പലയിടങ്ങളിലും കൊണ്ടിടുന്നതും പതിവാണ്. മാലിന്യം എത്രയും പെട്ടെന്ന് സംസ്കരിക്കണമെന്ന്് നാട്ടുകാർ ആവശ്യപ്പെട്ടു.