കരിയർ ഗൈഡൻസ് ക്യാന്പ്
12:52 AM Jan 07, 2017 | Deepika.com
കൽപ്പറ്റ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 10, 12 ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ കരിയർ ഗൈഡൻസ് മോട്ടിവേഷൻ റസിഡൻഷ്യൽ ക്യാന്പിന് ജില്ലയിലെ വിവിധ സ്കൂളുകളിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എസ്കഐംജെ ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് നിർവഹിച്ചു. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, കൗണ്‍സലിംഗ്, പൊതുവിജ്ഞാനം, സമകാലികം തുടങ്ങിയ വിഷയങ്ങളാണ് ക്യാന്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്കൂളുകളിലാണ് ക്യാന്പ്. എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുധാറാണി അധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.ജെ. ഐസക് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലർ അജി ബഷീർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാവിയോ, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ പ്രസാദ്, പാസ് വേഡ് ജില്ലാ കോ-ഓർഡിനേറ്റർ യൂസഫ് ചെന്പൻ എന്നിവർ പ്രസംഗിച്ചു.