ധ​നീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ

12:52 AM Jan 07, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: ക​ബ​നി ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സീ​താ​മൗ​ണ്ട് കു​ന്നേ​ൽ ധ​നീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. ക​ബ​നി പു​ഴ​യോ​ര​ത്ത് മ​ച്ചൂ​രി​ൽ​പോ​യി തി​രി​ച്ചു​വ​ന്ന ധ​നീ​ഷി​നെ ചി​ല​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യും ധ​നീ​ഷ് മ​രി​ച്ച​ത് മ​ർ​ദ്ദ​മേ​റ്റ​ത് മൂ​ല​മാ​ണെ​ന്നും ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്ക് ഉ​ള്ള​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. ധ​നീ​ഷി​ന്‍​റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വൈ​കി​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.