കൽപ്പറ്റ: ഗവ. കോളജിൽ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വായ്മൊഴി ചരിത്രം എന്ന വിഷയത്തിൽ ഒന്പത്, 10 തീയതികളിൽ സെമിനാർ നടത്തും.ഒന്പതിനു രാവിലെ 10ന് ചരിത്രകാരനും എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. രാജൻഗുരുക്കൾ ഉദ്ഘാടനം ചെയ്യും. പ്രാദേശിക ചരിത്രം: സമീപനവും രീതിശാസ്ത്രവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
മുഖ്യപ്രഭാഷകനായ ഡോ. എം.ആർ. രാഘവവാര്യർ വയനാടിന്റെ വാമൊഴി പാരന്പര്യം: കുറിച്യപ്പാട്ടുകൾ എന്ന വിഷയം അവതരിപ്പിക്കും. രണ്ട് ദിവസങ്ങളിമായി വിവിധ വിഷയങ്ങളിൽ ഡോ. കാർത്തികേയൻനായർ, ഡോ. കെ. രാമേശൻ, കെ.എസ്. ഹക്കീം, എ.പി. കേശവൻനായർ, കെ.എസ്. മാധവൻ, കെ.യു. മത്തായി, ഡോ.കെ.എം. ഷീബ, യു. ഷുമൈസ്, പി.എൽ. ആന്റണി, ഡോ.എം.പി. മുജീബ് റഹ്മാൻ, ചെറുവയൽ രാമൻ എന്നിവരുടെ പ്രഭാഷണവും ഉണ്ടാകും. രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സെമിനാറിനിടെ നടത്തും.
വാമൊഴി ചരിത്രം: കൽപ്പറ്റ ഗവ. കോളജിൽ ദേശീയ സെമിനാർ ഒന്പതിന്
12:48 AM Jan 07, 2017 | Deepika.com