തടയണ തുറന്നുവിട്ടു

12:29 AM Jan 07, 2017 | Deepika.com
മുണ്ടക്കയം: മുണ്ടമറ്റം തടയണ സാമൂഹിക വിരുദ്ധർ തുറന്നു വിട്ടത് കടുത്ത ദുരിതത്തിനിടയാക്കി. ശുദ്ധജല ക്ഷാമം രൂക്ഷമായിരുന്ന മുണ്ടമറ്റം, മംഗലം കോളനി എന്നിവിടങ്ങളിലേക്ക് വെളളമെടുക്കുന്ന ജലസംഭരണി തടയണയുടെ കരയിലാണ് സ്‌ഥിതി ചെയ്യുന്നത്. പൈങ്ങനത്തോട്ടിൽ തടയണയിൽ കെട്ടി നിൽക്കുന്ന വെളളമായിരുന്നു ജലവിതരണ പദ്ധതികൾക്ക് ആശ്രയം. തടയണ തുറന്നു വിട്ടതോടെ ജലവിതരണ പദ്ധതിയുടെ ഗുണഭോക്‌താക്കൾ ആശങ്കയിലായി.

മൂന്നു വർഷം മുൻപ് നിർമിച്ച തടയണ സാമൂഹിക വിരുദ്ധർ തുറന്നു വിടുന്നത് ആദ്യ സംഭവമാണ്. മുണ്ടമറ്റം കോളനി അടക്കം മേഖലയിലെ നൂറു കണക്കിനു ജനങ്ങൾ കുളിക്കാനും തുണി നനയ്ക്കാനും പൈങ്ങന തോടിനെയായിരുന്നു ആശ്രയിച്ചിരുന്നത്.