ആനിത്തോട്ടം പാലം നിർമാണോദ്ഘാടനം

12:29 AM Jan 07, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ടൗൺ ആറാം വാർഡിൽ നിർമിക്കുന്ന ആനിത്തോട്ടം പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ അയിഷ പള്ളി ഇമാം ഹാഫിസ് നിസാർ മൗലവി അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും നടത്തും. മെംബർ ബീനാ ജോബി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോസമ്മ ആഗസ്തി, പി.എ.ഷെമീർ, പഞ്ചായത്ത് മെംബർമാരായ ജോഷി അഞ്ചനാടൻ, വിദ്യ രാജേഷ്, കെ.ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള നിലവിലെ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നത്.