എന്റെ നോട്ട് എന്റേതാണോ? ജനകീയ സംവാദം

12:29 AM Jan 07, 2017 | Deepika.com
മുണ്ടക്കയം: എന്റെ നോട്ട് എന്റേതാണോ? എന്ന വിഷയത്തിൽ ഹരിതകം മുണ്ടക്കയം വേലനിലം ബ്രദേഴ്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥശാല ജനകീയ സംവാദം സംഘടിപ്പിക്കും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 1.30ന് മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്്സ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. അലക്സാണ്ടർ സംവാദം ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷതവഹിക്കും. സാമൂഹ്യനിരീക്ഷകൻ ഡോ. സി.ആർ. നീലകണ്ഠൻ വിഷയാവതരണം നടത്തും. പൊതുജനങ്ങൾക്കൊപ്പം പ്രഫ. എസ്. പുഷ്കലാദേവി, പി.എ. സലിം, ഡോ. ഇന്ദുചൂഢൻ, കെ. രാജേഷ്, ജോണി മാത്യു പൊട്ടംകുളം, പ്രഫ. ബിനോ പി. ജോസ് പെരുന്തോട്ടം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.