മാർ ജോസഫ് ശ്രാമ്പിക്കലിന് മാതൃ ഇടവകയിൽ സ്വീകരണം

12:29 AM Jan 07, 2017 | Deepika.com
ഉരുളികുന്നം: ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കലിന് മാതൃ ഇടവകയായ ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ നാളെ സ്വീകരണം നൽകും. രാവിലെ 6.30 നു ബിഷപ്പിനെ പള്ളിയങ്കണത്തിൽ സ്വീകരിക്കും. ഏഴിനു വിശുദ്ധ കുർബാന. 8.35 നു നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ അനുമോദന സന്ദേശം നൽകും. വികാരി ഫാ. മൈക്കിൾ ചീരാംകുഴി, കെ.സി. ജോർജ് പടിഞ്ഞാറെമുറി, സിബി ചുക്കനാനിക്കൽ, എം.വി. ജോർജ് മടുക്കാവിൽ, സിസ്റ്റർ മെറീന എസ്എബിഎസ്, മേരി ദേവസ്യ വടക്കേകാഞ്ഞമല, വർക്കിച്ചൻ മുളയ്ക്കൽ, ആൽബിൻ ജോസുകുട്ടി ഞാവള്ളിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും. മാർ ജോസഫ് ശ്രാമ്പിക്കൽ മറുപടിപ്രസംഗം നടത്തും.