ആറാട്ട് മഹോത്സവം ഇന്ന്

11:37 PM Jan 06, 2017 | Deepika.com
കൊല്ലങ്കോട്: പുലിക്കോട് ശ്രീ അയ്യപ്പൻകാവ് ആറാട്ടുമഹോത്സവത്തിന് ദേശവാസികൾ ഒരുങ്ങി. ഇന്നാണ് ആറാട്ടുമഹോത്സവം. പുലർച്ചെ നാലരയ്ക്ക് ആചാരവെടി, അഞ്ചിന് ഗണപതിഹോമം, ആറിന് ഉഷപൂജ, ആറരയ്ക്ക് ലക്ഷാർച്ചന ആരംഭം, പന്ത്രണ്ടിന് ഉച്ചപൂജ, രണ്ടിന് കളരി കോവിലകം ശ്രീമൂർത്തി ഭഗവതി ക്ഷേത്രത്തിൽ നിന്നും അയ്യപ്പൻകാവിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ് ആരംഭം. മൂന്നിന് ദീപാരാധനയെത്തുടർന്ന് പഞ്ചവാദ്യം, നാലിന് ആറാട്ടു കാവിറക്കം, ഏഴിന് ആലമ്പള്ളം വിഷ്ണു പാദത്തിൽ ആറാട്ട്, ഒമ്പതിന് കളരി കോവിലകത്ത് പാണ്ടിമേള തുടക്കം. പതിനൊന്നരയ്ക്ക് മുതലിയാർകുളം ഗണപതി ക്ഷേത്രത്തിൽ തിടമ്പിറക്കി പൂജ. ഞായർ പുലർച്ചെ മൂന്നിന് ഗണപതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് തുടക്കം. പഞ്ചവാദ്യം, പാണ്ടിമേള അകമ്പടിയിൽ അയ്യപ്പൻകാവിലെത്തിച്ചേരും. അഞ്ചിന് കുളത്തേര്. തുടർന്ന് ദീപാരാധനയോടെ ഉത്സവത്തിന് സമാപനമാകും. വെങ്ങുനാട് സ്വരൂപം വലിയ കാരണവർ രവിവർമ്മ തമ്പുരാനാണ് ഉത്സവ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി.