യുവക്ഷേത്ര കോളജിൽ അസോസിയേഷൻ ഡേ

11:37 PM Jan 06, 2017 | Deepika.com
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിച്ച അസോസിയേഷൻ ഡേ കേരള അക്ഷയ പ്രോജക്ട് ഡയറക്ടർ പി.പി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇ– ഗവേണൻസ് സേവനം, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിവിധ കമ്പ്യൂട്ടർ ഇ– പ്രോഗ്രാമുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോളജ് ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. വിദേശത്തു നിന്നും വന്ന അതിഥികളായ ഫാ. ജോൺ ഇന്ത്യാന, ടോം ഷെൽട്ടർ എന്നിവർ വിദേശത്തെ ജോലി സാധ്യതകളെക്കുറിച്ച് സംസാരിച്ചു. യുവക്ഷേത്ര കോളജ് സ്‌ഥാപക ഡയറക്ടർ ഫാ. ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ വീഡിയോ പ്രസന്റേഷൻ സ്വിച്ച് ഓൺ ചെയ്തു. പ്രിൻസിപ്പൽ ടോമി ആന്റണി ആശംസകളർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ലാലു ഓലിക്കൽ ഉപഹാരം നല്കി. കമ്പ്യൂട്ടർ വിഭാഗം മേധാവി കിഷോർ നമ്പീശൻ സ്വാഗതവും വിദ്യാർഥിനി സന്ധ്യ നന്ദിയും പറഞ്ഞു. പി.പി ജയകുമാർ സെമിനാർ നയിച്ചു. വിദ്യാർഥികളുടെ പ്രബന്ധാവതരണം, വർക്കിംഗ് മോഡൽ ഡിസ്പ്ലേ, സമ്മാനവിതരണം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.