സഹവാസ ക്യാമ്പ്

11:36 PM Jan 06, 2017 | Deepika.com
ചെറുതോണി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സർവശിക്ഷാ അഭിയാൻ അറക്കുളം ബിആർസിയുടെ നേതൃത്വത്തിൽ പൈനാവ് ജിയുപി സ്കൂളിൽ ഏഴ്, എട്ട് തീയതികളിൽ സഹവാസ ക്യാമ്പ് നടക്കും. റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വെല്ലുവിളികളെ അതിജീവിച്ച് വിജയം കൈവരിച്ച എം.ജെ. പ്രീതി എന്നിവർ പങ്കെടുക്കും.