ചേമ്പളം പള്ളിയിൽ തിരുനാൾ

11:36 PM Jan 06, 2017 | Deepika.com
നെടുങ്കണ്ടം: ചേമ്പളം സെന്റ് മേരീസ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 7.15–ന് വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന– ഫാ. വർഗീസ് പാറയ്ക്കൽ, പ്രദക്ഷിണം ചേമ്പളം കുരിശടിയിലേക്ക്, സന്ദേശം– ഫാ. അജോ രാമച്ചനാട്.

നാളെ രാവിലെ 7.15–ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ കുർബാന – റവ. ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ അറിയിച്ചു.